വേഗത്തിൽ 7000 റൺസ്!! കോഹ്ലിയുടെ റെക്കോർഡ് മറികടന്ന് കെ എൽ രാഹുൽ

Newsroom

കെ എൽ രാഹുൽ ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി മാറു. ഇന്ന് ഗുജറാത്ത് ടൈറ്റൻസിന് എതിരായ മത്സരത്തിലെ ഇന്നിംഗ്സിലൂടെ ആണ് രാഹുൽ ഈ നേട്ടത്തിലേക്ക് എത്തിയത്. വിരാട് കോഹ്ലിയുടെ റെക്കോർഡ് ആണ് രാഹുൽ മറികടന്നത്.

രാഹുൽ 23 04 22 18 53 46 313

തന്റെ 212-ാം ഇന്നിംഗ്‌സിൽ ആയിരുന്നു വിരാട് കോഹ്‌ലി 7000 റണ്ണിൽ എത്തിയത്. രാഹുൽ 197-ാം ഇന്നിംഗ്‌സിൽ ഈ നേട്ടത്തിലേക്ക് എത്തി. ലോക ക്രിക്കറ്റിൽ വേഗമേറിയ 7000 റൺസിൽ മൂന്നാം സ്ഥാനവും രാഹുൽ സ്വന്തമാക്കി. 187-ാം ഇന്നിംഗ്‌സിൽ 7000 റൺസ് പിന്നിട്ട ബാബർ അസമാണ് ഒന്നാമത്. ഗെയ്ല് രണ്ടാമതും നിൽക്കുന്നു.