ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ മത്സരത്തിൽ ഇറങ്ങിയതോടെ ഒരു പുതിയ ചരിത്രം രോഹിത് ശർമ്മ രചിച്ചു. ആദ്യമായി 350 ടി20 മത്സരങ്ങൾ കളിക്കുന്ന താരമായാണ് രോഹിത് ശർമ്മ മാറിയത്. ഇതിൽ പകുതിയിൽ അധികം മത്സരങ്ങളും ഐ പി എല്ലിൽ ആണ് വന്നത്. ഇന്ത്യക്ക് വേണ്ടി നൂറിൽ അധികം ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. രോഹിതിന് പിറകിൽ 338 മത്സരങ്ങൾ കളിച്ച ധോണി ആണുള്ളത്. 331 മത്സരങ്ങൾ കളിച്ച സുരേഷ് റെയ്ന, 317 മത്സരങ്ങൾ കളിച്ച ദിനേശ് കാർത്തിക്, 311 മത്സരങ്ങൾ കളിച്ച വിരാട് കോഹ്ലി എന്നിവർ പിറകിലുണ്ട്.
Most T20s by Indians
350 – Rohit Sharma
338 – MS Dhoni
331 – Suresh Raina
317 – Dinesh Karthik
311 – Virat Kohli