രണ്ട് വർഷത്തെ കരാർ നൽകിയാലെ റയലിൽ തുടരു എന്ന് റാമോസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെർജിയോ റാമോസും റയൽ മാഡ്രിഡുമായുള്ള കരാർ ചർച്ചകൾ എവിടെയും എത്താതെ നിൽക്കുകയാണ്‌. ഈ സീസൺ അവസാനത്തോടെ റയലും റാമോസും തമ്മിലുള്ള കരാർ അവസാനിക്കും. റാമോസുമായി പലതവണ ചർച്ചകൾ നടത്തി എങ്കിലും താരം പുതിയ കരാർ ഓഫറിൽ തൃപ്തനല്ല. രണ്ട് വർഷത്തെ കരാർ തരാതെ കരാർ ഒപ്പുവെക്കില്ല എന്നാണ് റയലിന്റെ ക്യാപ്റ്റൻ കൂടി ആയ റാമോസ് പറയുന്നത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ മുപ്പതു കഴിഞ്ഞവർക്ക് ഒരു വർഷത്തിൽ കൂടുതൽ കരാർ കൊടുക്കുന്ന ശീലം റയലിന് ഇല്ല. റാമോസ് മാത്രമല്ല വരാനയുമായുള്ള റയലിന്റെ കരാർ ചർച്ചയും ഇതുവരെ എവിടെയും എത്തിയിട്ടില്ല. അലാബ റയലിൽ എത്തും എന്നതിനാൽ വരാനെയോ റാമോസൊ ഇവരിൽ ആരെങ്കിലും ഒരാൾ ഈ സീസണോടെ റയൽ മാഡ്രിഡ് വിടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.