ഐപിഎല്‍ ഫൈനലില്‍ വിജയിച്ച് നാലാം കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിനു പാരിതോഷികമായി ലഭിച്ചത് 20 കോടി രൂപ. ഒരു റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് വിജയം മുംബൈ ഇന്ത്യന്‍സ് തട്ടിയെടുത്തത്. ഷെയിന്‍ വാട്സണ്‍ ക്രീസില്‍ നിന്നിരുന്ന സമയം ചെന്നൈ വിജയിക്കുമെന്നാണ് കരുതിയതെങ്കിലും ജസ്പ്രീത് ബുംറയുടെ അവസാന രണ്ടോവറുകളും ലസിത് മലിംഗയും എറിഞ്ഞ അവസാന രണ്ടോവറുകളില്‍ മത്സരം മുംബൈ തിരികെ പിടിയ്ക്കുകയായിരുന്നു.
9 റണ്‍സ് വിജയത്തിനായി അവസാന ഓവറില്‍ നേടേണ്ടിയിരുന്ന ചെന്നൈയ്ക്ക് നാലാം പന്തില്‍ ഷെയിന്‍ വാട്സണെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായതാണ് മത്സരത്തിന്റെ ടേണിംഗ് പോയിന്റ്. പിന്നീട് ലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സ് എന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും ശര്‍ദ്ധുല്‍ താക്കൂറിനു വിക്കറ്റിനു മുന്നില്‍ കുടുക്കി ലസിത് മലിംഗ മുംബൈയുടെ കിരീടം ഉറപ്പാക്കി. റണ്ണേഴ്സ് അപ്പ് ആയതോടെ 12.5 കോടി രൂപയാണ് ചെന്നൈയ്ക്ക് ലഭിച്ചത്.