കാർത്തികിന്റെ താണ്ഡവം, ആർ സി ബിക്ക് മികച്ച സ്കോർ

ഡെൽഹി ക്യാപിറ്റൽസിന്‌ 190 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപെട്ട് ബാറ്റിങിനയക്കപ്പെട്ട ബാംഗ്ലൂരിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ലോർഡ് ശർദുൽ താക്കൂർ അനൂജ് രാവത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. ഖലീൽ അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ ക്യാപ്റ്റൻ ഹാഫ് അക്സറിന് ഡീപ്പ് പോയിന്റിൽ ക്യാച്ച് നൽകി മടങ്ങുമ്പോൾ സ്കോർ ബോർഡിൽ വെറും 13 റൺസ് മാത്രം.

തുടർന്ന് കോഹ്ലിയും മാക്സ്‌വെല്ലും കൂടെ ഒരു കൂട്ടുകെട്ട് പടുത്തുയർത്തുന്നിനിടെ 12 റൺസിൽ കോഹ്ലിയെ മികച്ചൊരു ഡയറക്റ്റ് ഹിറ്റിലൂടെ ലളിത് യാദവ് പുറത്താക്കി. തുടർന്ന് വന്ന സുയാഷ് പ്രഭുദേശായി അക്സറിന് വിക്കറ്റ് നൽകി മടങ്ങിയപ്പോഴും, മാക്സി ഒരു വശത്ത് തകർത്തടിച്ചു കൊണ്ടിരിന്നു. സ്കോർ 92ൽ നിൽക്കെ 34 പന്തിൽ 54 റൺസുമായി മാക്സ്‌വെൽ പുറത്തായി. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്.

തുടർന്ന് 11.3 ഓവറിൽ 92-5 എന്ന നിലയിൽ ഒത്തുച്ചേർന്ന ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക്ക് സഖ്യം ആർസിബി സ്കോറിനെ മുന്നോട്ട് നയിച്ചു. 34 പന്തിൽ 5 സിക്സും 5 ഫോറുമടക്കം 66 റൺസുമായി കാർത്തിക്ക് സംഹാരതാണ്ഡവമാടിയപ്പോൾ, 32 നേടി ഷഹബാസും മികച്ച പിന്തുണ നൽകി‌. ഒടുക്കം 20 ഓവർ അവസാനിക്കുമ്പോൾ സ്കോർ 189-5!!!

ഡെൽഹിക്കായി നാല് ഓവറിൽ 27 റൺസ് നൽകി ഒരു വിക്കറ്റ് നേടിയ ശർദുൽ താക്കൂറും, നാല് 29 റൺസ് നൽകി ഒരു വിക്കറ്റ് നേടിയ അക്സ്ർ പട്ടേലും മികച്ച് നിന്നു.