കളിക്കാനുള്ള സാഹചര്യമല്ലെങ്കിൽ കൂടി ഇന്ത്യൻ താരങ്ങൾ കളിക്കാൻ നിർബന്ധിക്കപ്പെടുകയാണെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. കളിച്ചില്ലെങ്കിൽ ടീമിൽ സ്ഥാനം നഷ്ടപ്പെടുമെന്ന ചിന്തയാണ് താരങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് യുവരാജ് സിങ് പറഞ്ഞു. ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേറ്റതോടെ ഇതിന് ഒരു മാറ്റം ഉണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും യുവരാജ് പറഞ്ഞു.
ചില അവസരങ്ങളിൽ താരങ്ങളിൽ കളിക്കാൻ താരങ്ങൾ നിർബന്ധിക്കപെടുകയാണെന്നും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കപ്പെടുമെന്ന സമ്മർദ്ദം വെച്ചുകൊണ്ടാണ് കളിക്കുന്നതെന്നും യുവരാജ് സിങ് പറഞ്ഞു. മാനസിക സമ്മർദ്ദത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന ഓസ്‌ട്രേലിയൻ താരം മാക്സ്‌വെല്ലിന്റെ കാര്യവും യുവരാജ് സിങ് പറഞ്ഞു. ഇന്ത്യക്ക് പുറത്ത് താരങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും അത് ഇന്ത്യയിൽ ലഭ്യമാവാൻ താരങ്ങൾക്ക് അസോസിയേഷൻ സഹായിക്കുമെന്നും യുവരാജ് സിങ് പറഞ്ഞു.
സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായതോടെ ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഒരു ക്രിക്കറ്റ് താരമെന്ന രീതിയും ക്രിക്കറ്റ് നടത്തിപ്പുകാരൻ എന്ന രീതിയും വേറെ ആണെന്നും യുവരാജ് സിങ് പറഞ്ഞു.