ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാരുടെ പ്രകടനമാണ് രണ്ട് ഈ പരമ്പരയിൽ രണ്ട് ടീമുകളും തമ്മിലുക്ക്ല പ്രധാന വ്യത്യാസമായത് എന്ന് ശുഭ്മൻ ഗിൽ. നാലാം ടെസ്റ്റിൽ ബുമ്ര ഇല്ലെങ്കിൽ ആ അഭാവം നികത്താൻ പോന്ന താരങ്ങൾ സ്ക്വാഡിൽ ഉണ്ട് ഗിൽ.
“ഞങ്ങളുടെ ഫാസ്റ്റ് ബൗളർമാർ പരമ്പരയിൽ മിടുക്കരായിരുന്നു, അതാണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ബുംറയാണ് ഞങ്ങളുടെ പേസ് ആക്രമണത്തിൻ്റെ നേതാവ്, പക്ഷേ മറ്റു ബൗളർമാരും മികച്ചു നിന്നു.” ഗിൽ പറഞ്ഞു.
“മുഹമ്മദ് സിറാജ് ബൗൾ ചെയ്ത രീതി മികച്ചതായിരുന്നു, പ്രത്യേകിച്ച് രാജ്‌കോട്ട് ടെസ്റ്റിൻ്റെ അവസാന ഇന്നിംഗ്‌സിൽ. ഇന്ത്യൻ സാഹചര്യങ്ങളിൽ അദ്ദേഹത്തിന് നല്ല അനുഭവപരിചയമുണ്ട്,” റാഞ്ചി ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ശുഭ്മാൻ ഗിൽ പറഞ്ഞു.