വെല്ലിംഗ്ടണില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ, 165 റണ്‍സിന് പുറത്ത്

Sports Correspondent

വെല്ലിംഗ്ടണില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 165 റണ്‍സിനാണ് പുറത്തായത്. 122/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 43 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആയി. 13.1 ഓവര്‍ കൂടി മാത്രമാണ് ഇന്ത്യയുടെ ഇന്നിംഗ്സ് നീണ്ട് നിന്നത്.

46 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയാണ് ടീമിന്റെ ടോപ് സ്കോറര്‍. മുഹമ്മദ് ഷമി 21 റണ്‍സ് നേടി. ആദ്യ ദിവസം കൈല്‍ ജൈമിസണ്‍ ആണ് തിളങ്ങിയതെങ്കില്‍ രണ്ടാം ദിവസം ടിം സൗത്തിയാണ് ഇന്ത്യയുടെ നടുവൊടിച്ചത്. ഇരുവരും മത്സരത്തില്‍ 4 വീതം വിക്കറ്റാണ് നേടിയത്.