ശ്രീലങ്കൻ പര്യടനത്തിന് പിന്നാലെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനവും റദ്ദാക്കി

Photo : Twitter/@BCCI
- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് ശ്രീലങ്കൻ പര്യടനം റദ്ധാക്കിയതിന് പിന്നാലെ ഇന്ത്യയുടെ സിംബാബ്‌വെയുമായുള്ള പര്യടനവും റദ്ധാക്കി ബി.സി.സി.ഐ. ഓഗസ്റ്റ് 22 മുതൽ തുടങ്ങേണ്ടിയിരുന്ന മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പരയാണ് ഇന്ത്യ റദ്ധാക്കിയത്.

ബി.സി.സി.ഐ ഇന്ന് ഇറക്കിയ പത്രകുറിപ്പിലൂടെയാണ് പരമ്പര റദ്ധാക്കിയ വിവരം അറിയിച്ചത്. അതെ സമയം റദ്ധാക്കിയ പരമ്പര ഭാവിയിൽ മറ്റൊരു സമയത്ത് നടക്കുമോ എന്ന കാര്യത്തിൽ ബി.സി.സി.ഐ വ്യക്തത വരുത്തിയിട്ടില്ല. കൂടാതെ കൊറോണ വൈറസ് ബാധയുടെ നിയന്ത്രണങ്ങൾ മാറിയതിന് ശേഷമാവും ബി.സി.സി.ഐയുമായി കരാറുള്ള താരങ്ങളെ ഉൾപ്പെടുത്തി പരിശീലന ക്യാമ്പ് ആരംഭിക്കുകയെന്നും പത്രക്കുറിപ്പിൽ ബി.സി.സി.ഐ വ്യക്തമാക്കി.

നേരത്തെ കൊറോണ വൈറസ് ബാധയെ തുടർന്ന് ശ്രീലങ്കയിൽ നടക്കേണ്ട മൂന്ന് ഏകദിനവും മൂന്ന് ടി20 മത്സരങ്ങളും അടങ്ങിയ പരമ്പര ഇന്ത്യ റദ്ധാക്കിയിരുന്നു. ഈ മാസം ജൂൺ 24നായിരുന്നു പരമ്പര തുടങ്ങേണ്ടിയിരുന്നത്.

Advertisement