ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോര്‍ ആയിരുന്നു അഡിലെയ്ഡിലെ ഇന്നത്തെ മൂന്നാം ദിവസത്തെ ബാറ്റിംഗ് തകര്‍ച്ച. 36 റണ്‍സിന് ടീം ഓള്‍ഔട്ട് ആയപ്പോള്‍ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്കോറുകളില്‍ അഞ്ചാം സ്ഥാനത്തായി മാറുകയായിരുന്നു ഇന്ത്യ.
ഇതിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറര്‍ 1974ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 42 റണ്‍സെന്ന സ്കോര്‍ ആയിരുന്നു. 1947ല്‍ ഓസ്ട്രേലിയയ്ക്കെതിരെയും 1952ല്‍ ഇംഗ്ലണ്ടിനെതിരെയും 58 റണ്‍സിന് പുറത്തായതായിരുന്നു പിന്നീടുള്ള മോശം സ്കോര്‍.
1966ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 66 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട് ആയിരുന്നു. 26 റണ്‍സിന് പുറത്തായ ന്യൂസിലാണ്ട് ആണ് ടെസ്റ്റിലെ ഏറ്റവും ചെറിയ സ്കോറിന് പുറത്തായ ടീം. ദക്ഷിണാഫ്രിക്ക രണ്ട് വട്ടം 30 റണ്‍സിനും ഒരു തവണ 35 റണ്‍സിനും പുറത്തായതാണ് ഇന്ത്യയെക്കാള്‍ ടെസ്റ്റ് ക്രിക്കറ്റിലുള്ള കുറഞ്ഞ സ്കോര്‍.