വനിതാ എമേർജിംഗ് ഏഷ്യാ കപ്പിൽ ഇന്ത്യക്ക് മികച്ച വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഹോങ്കോങിനെ നേരിട്ട ഇന്ത്യ 9 വിക്കറ്റ് വിജയമാണ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ഹിങ്കോങിനെ ഇന്ത്യ 34 റൺസിന് എറിഞ്ഞിട്ടിരുന്നു. ഇന്ത്യ 5.2 ഓവറിലേക്ക് ലക്ഷ്യം മറികടന്നു. ഇന്ത്യക്ക് ക്യാപ്റ്റൻ ശ്വേതയുടെ വിക്കറ്റ് മാത്രാമണ് നഷ്ടമായത്. തൃഷ 19 റൺസുമായി ചേത്രി 16 റൺസുമായും പുറത്താകാതെ നിന്നു.
അഞ്ച് വിക്കറ്റ് എടുത്ത ശ്രെയെങ്ക പട്ടീൽ ആണ് കളിയിലെ മികച്ച താരമായത്. 3 ഓവർ എറിഞ്ഞ ശ്രെയെങ്ക വെറും 2 റൺസ് മാത്രം വിട്ട് കൊടുത്താണ് അഞ്ചു വിക്കറ്റ് എടുത്തത്.
മന്നത്ത് കശ്യപ്, പർശവി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടിറ്റാസ് സദു ഒരു വിക്കറ്റും വീഴ്ത്തി. ആകെ 14 ഓവർ മാത്രമെ ഹോങ്കോങ് ഇന്നിങ്സ് നീണ്ടു നിന്നുള്ളൂ. 14 റൺസ് എടുത്ത മരികോ ഹിൽ ഹോങ്കോങിന്റെ ടോപ് സ്കോറർ ആയി. ഹിൽ മാത്രമാണ് അവരുടെ ബാറ്റിംഗ് നിരയിൽ രണ്ടക്കം കണ്ടത്.