ഇന്ത്യക്ക് ടോസ്, സഞ്ജുവിന് ഇന്നും അവസരമില്ല

Staff Reporter

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ബംഗ്ളദേശിനെ ബാറ്റിങ്ങിന് പറഞ്ഞയച്ചു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതെ ടീമിനെയാണ് ഇന്ത്യ നിലനിർത്തിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ 7 വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യക്ക് ഇന്നത്തെ മത്സരം വളരെ നിർണ്ണായകമാണ്.

 

ബാറ്റിങ്ങിൽ മാറ്റങ്ങൾ ഒന്നും വരുത്തില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നത്കൊണ്ട് തന്നെ കേരള താരം സഞ്ജു സാംസണ് ഇത്തവണയും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ബംഗ്ലദേശും കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതെ ടീമിനെ നിലനിർത്തിയിട്ടുണ്ട്.