ഇന്ത്യ എല്ലാ വർഷവും ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമെന്ന് സൗരവ് ഗാംഗുലി

Staff Reporter

ഇന്ത്യയുടെ ഹോം മത്സരങ്ങളിൽ എല്ലാ വർഷവും ഡേ നൈറ്റ് ടെസ്റ്റ് ഉൾപ്പെടുത്തുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ബംഗ്ളദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഡേ നൈറ്റ് ടെസ്റ്റ് ഇന്ത്യ ഉൾപ്പെടുത്തിയിരുന്നു. നവംബർ 22ന് നടക്കുന്ന ടെസ്റ്റ് ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കൂടിയാണ്. വിദേശ രാജ്യത്ത് ഇന്ത്യൻ പര്യടനം നടത്തുമ്പോൾ അവിടെത്തെ ബോർഡുമായി ആലോചിച്ച് ഒരു ഡേ നൈറ്റ് ടെസ്റ്റ് ഉൾപെടുത്താൻ ശ്രമിക്കുമെന്നും ഗാംഗുലി പറഞ്ഞു.

നേരത്തെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഡേ നൈറ്റ് ടെസ്റ്റ് ഉൾപെടുത്താൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ശ്രമം നടത്തിയെങ്കിലും ഇന്ത്യ അതിന് സമ്മതം മൂളിയിരുന്നില്ല. തുടർന്ന് ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലി നിയമിതനായതോടെയാണ് ഇന്ത്യ ഡേ ഡേ നൈറ്റ് മത്സരം തീരുമാനിച്ചത്. സൗരവ് ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായി ചർച്ച  നടത്തിയതിനെ തുടർന്നാണ് ഇന്ത്യ – ബംഗ്ലാദേശ് ഡേ നൈറ്റ് ടെസ്റ്റിന് കളമൊരുങ്ങിയത്.