ഓസ്‌ട്രേലിക്കെതിരെ അടുത്ത് നടക്കാനിരിക്കുന്ന പരമ്പരയിൽ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും നേരത്തെ പുറത്താക്കിയില്ലെങ്കിൽ ഇന്ത്യക്ക് ഓസ്ട്രേലിയയിൽ പരമ്പര ജയിക്കാൻ കഴിയില്ലെന്ന് ഇയാൻ ചാപ്പൽ. നിലവിൽ ഓസ്‌ട്രേലിൻ ടീമിൽ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഉള്ളത് അവരെ ശക്തരാക്കുമെന്നും നിലവിൽ ഓസ്ട്രേലിയയുടെ ആക്രമണ നിരവെച്ച് ഓസ്ട്രേലിയയിൽ വെച്ച് അവരെ തോൽപ്പിക്കുക എളുപ്പമല്ലെന്നും ചാപ്പൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയിൽ പരമ്പര നേടിയിരുന്നു. അന്ന് പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിട്ടിരുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചിരുന്നില്ല.
ഇന്ത്യ- ഓസ്ട്രേലിയ പരമ്പര വളരെ ആവേശകരമായ പരമ്പരയായിരുക്കുമെന്നും കഴിഞ്ഞ തവണ പരമ്പര നേടിയതുകൊണ്ട് ഇന്ത്യ മികച്ച ആത്മവിശ്വാസത്തോടെയാവും ഓസ്ട്രേലിയയെ നേരിടുകയെന്നും ചാപ്പൽ പറഞ്ഞു. എന്നാൽ ഇത്തവണ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിൽ തിരിച്ചെത്തുന്നതോടെ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്ന് ചാപ്പൽ പറഞ്ഞു. അതെ സമയം ഓസ്ട്രേലിയൻ സാഹചര്യങ്ങൾ മറികടക്കാൻ ഇന്ത്യൻ ടീം സജ്ജരാണെന്നും ചാപ്പൽ പറഞ്ഞു.