തിളങ്ങിയത് സൂര്യകുമാർ മാത്രം, അവസാന ടി20യിൽ ഇന്ത്യക്ക് 165 റൺസ്

Newsroom

വെസ്റ്റിൻഡീസിന് എതിരായ അവസാന ടി20 മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 166 എന്ന വിജയലക്ഷ്യം ഉയർത്തി‌. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എടുക്കാനെ ഇന്ത്യക്ക് ആയുള്ളൂ. കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് മികവ് ആവർത്തിക്കാൻ ആകാതിരുന്ന ഇന്ത്യൻ ടീം സൂര്യകുമാറിന്റെ അർധ സെഞ്ച്വറിയുടെ മികവിലാണ് ഈ സ്കോറിൽ എത്തിയത്. സൂര്യകുമാർ 45 പന്തിൽ 61 റൺസ് എടുത്തു. 3 സിക്സും 4 ഫോറും അടങ്ങുന്നത് ആയിരുന്നു സ്കൈയുടെ ഇന്നിംഗ്സ്.

ഇന്ത്യ 23 08 13 21 29 40 624

ഇന്ത്യയുടെ ഓപ്പണർമാരായ ഗിൽ (9), ജയ്സ്വാൾ (5) എന്നിവർ ഇന്ന് തിളങ്ങിയില്ല. ഇത് ഇന്ത്യയുടെ റൺ റേറ്റിനെ ബാധിച്ചു. തിലക് വർമ്മ 18 പന്തിൽ 27 റൺസ് എടുത്തപ്പോൾ സഞ്ജു സാംസൺ 13 റൺസ് മാത്രം എടുത്ത് ഒരിക്കൽ കൂടെ നിരാശപ്പെടുത്തി. 18 പന്തിൽ നിന്ന് 14 റൺസ് മാത്രമെടുത്ത ഹാർദ്ദിക്കും നിരാശ നൽകി.

വെസ്റ്റിൻഡീസിനായി ഷെപേർഡ് 4 വിക്കറ്റും അകീൽ ഹൊസൈനും ഹോൾഡറും 2 വിക്കറ്റുകളും വീഴ്ത്തി. റോസ്റ്റൺ ചേസ് ഒരു വിക്കറ്റും നേടി.