ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന്റെ ഷെഡ്യൂള്‍ തയ്യാര്‍

Sports Correspondent

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് ടൂര്‍ ടെസ്റ്റ് മത്സരങ്ങളോടെയാവും തുടങ്ങുക. ക്രിക്കറ്റ് വെസ്റ്റിന്‍ഡീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂലൈ 12, 20 തീയ്യതികളിൽ ഡൊമിനിക്കയിലും ട്രിനിഡാഡിലുമാണ് ഈ മത്സരങ്ങള്‍ നടക്കുക. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ ആദ്യത്തെ അസൈന്‍മെന്റാണ് ഈ ടെസ്റ്റ് പരമ്പര.

അതിന് ശേഷം ഇന്ത്യ മൂന്ന് ഏകദിനങ്ങളിലും 5 ടെസ്റ്റ് മത്സരങ്ങളിലും ഏറ്റുമുട്ടും. ജൂലൈ 27ന് ആണ് ആദ്യ ഏകദിനം നടക്കുക. ബാര്‍ബഡോസിൽ തന്നെയാണ് ജൂലൈ 29ന് രണ്ടാം ഏകദിനവും നടക്കുക.

Screenshot From 2023 06 13 14 18 32

അവസാന ഏകദിനവും ആദ്യ ടി20യും ട്രിനിഡാഡിൽ നടക്കുമ്പോള്‍ അടുത്ത രണ്ട് ടി20 മത്സരങ്ങള്‍ ഗയാനയിലാവും അരങ്ങേറുക. അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കായി ഇന്ത്യയും വെസ്റ്റിന്‍ഡീസും ഫ്ലോറിഡയിലേക്ക് പറക്കും.