വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം T20 യിൽ ഇന്ത്യക്ക് ജയം. മഴകാരണം ഡിഎൽ എസ് മെത്തേഡിൽ 22 റൺസിന്റെ ജയമാണ് ഇന്ത്യ നേടിയത്. മൂന്ന് മത്സരങ്ങളുള്ള T20 സീരീൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ക്യാപ്റ്റൻ കൊഹ്ലിയും ഇന്ത്യയും പരമ്പര സ്വന്തമാക്കുകയായിരുന്നു.
മൂന്ന് T20 മത്സരങ്ങളുടെ പരമ്പരയിൽ ആദ്യമത്സരം ഇന്ത്യ ജയിച്ചിരുന്നു. ആദ്യ മത്സരത്തിലും മഴ ഭീഷണി ഉണ്ടായുരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹിറ്റ്മാൻ രോഹിത്ത് ശർമ്മയുടെ (67) ന്റെ പിൻബലത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. ശിഖർ ധവാൻ 23 റൺസും ക്യാപ്റ്റൻ കൊഹ്ലി 28 റൺസും നേടി. പന്തും മനീഷ് പാണ്ഡേയും നിരാശ സമ്മാനിച്ചപ്പോൾ കൃണാൽ പാണ്ട്യയും (20*) ജഡേജയും (9*) ഇന്ത്യക്ക് വേണ്ടി പൊരുതി. വെസ്റ്റ് ഇൻഡീസിന് വേണ്ടി ഒഷേൻ തോമസും ഷെൽഡൺ കോട്രലും 2 വിക്കറ്റ് വീതം വീഴ്ത്തി. കീമോ പോൾ ശിഖർ ധവാന്റെ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് തുടക്കത്തിൽ തന്നെ പിഴച്ചു. ആദ്യം ലെവിസിനെ ഭുവനേശ്വർ കുമാർ വീഴ്ത്തി. തൊട്ടടുത്ത ഓവറിൽ 4 റൺസ് എടുത്ത നരൈനെ വാഷിംഗ്ടൺ സുന്ദർ എറിഞ്ഞ് വീഴ്ത്തി. നിക്കോളാസ് പൂരനും പവലും പിന്നീട് വെസ്റ്റ് ഇൻഡീസ് ഇന്നിംഗ് പടുത്തുയർത്തി. 19 റൺസ് എടുത്ത പൂരനെയും 54 റൺസ് എടുത്ത പവലിന്റെയും വിക്കറ്റുകൾ കൃണാൽ പാണ്ഡ്യ എടുത്തു. 8റൺസ് എടുത്ത പൊള്ളാർടും 6 റൺസ് എടുത്ത ഹെറ്റ്മെയറും ആയിരുന്നു ക്രീസിൽ.