ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 9 വിക്കറ്റിന് തോൽപ്പിച്ചു. ഓസ്ട്രേലിയ ഉയർത്തിയ 142 എന്ന വിജയ ലക്ഷ്യം വെറും ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 17.4 ഓവറിലേക്ക് ഇന്ത്യ മറികടന്നു. അർധ സെഞ്ച്വറി നേടിയ ഓപ്പണർമാരായ ഷഫാലിയും സ്മൃതി മന്ദാനയും ആണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ഷഫാലി 44 പന്തിൽ നിന്ന് 64 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 6 റൺസുമായി ജമീമയും ക്രീസിൽ ഉണ്ടായിരുന്നു.
സ്മൃതി മാന്ദന 54 റൺസ് എടുത്താണ് പുറത്തായത്. സ്മൃതി 7 ഫോറും ഒരു സിക്സും പറത്തി. ഇന്മ് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ ഇന്ത്യ 141 റണ്ണിന് എറിഞ്ഞിട്ടു. 19കാരിയായ ടിറ്റാസ് സദുവിന്റെ മികച്ച ബൗളിംഗ് പ്രകടനം ആണ് ഇന്ത്യക്ക് കരുത്തായത്. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്താൻ സദുവിനായി. തുടക്കത്തിൽ ഓസ്ട്രേലിയ 33-4 എന്ന നിലയിൽ പരുങ്ങലിലായിരുന്നു.
അവിടെ നിന്ന് എലിസി പെറിയും ലിച്ഫീൽഡും ചേർന്നാണ് ഓസ്ട്രേലിയയെ കര കയറ്റിയത്. പെരി 30 പന്തിൽ 37 റൺസും ലിച്ഫീൽഡ് 32 പന്തിൽ നിന്ന് 49 റൺസും എടുത്തു. ഇന്ത്യക്ക് ആയി ശ്രെയങ്ക പട്ടീലും ദീപ്തി ശർമ്മയും ഇരട്ട വിക്കറ്റുകൾ വീതം വീഴ്ത്തി. രേണുക സിങും അമഞ്ചോത് കൗറും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.