കളി മറന്ന് ഇന്ത്യ!! ശ്രീലങ്കയ്ക്ക് എതിരെ 32 റൺസിന്റെ പരാജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് പരാജയം. ശ്രീലങ്ക 32 റൺസിന്റെ വിജയമാണ് നേടിയത്. ശ്രീലങ്ക ഉയർത്തി 241 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ഇന്ന് 208 റൺസ് എടുക്കാനെ ആയുള്ളൂ. ഇന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ നല്ല തുടക്കം ഇന്ത്യക്ക് നൽകിയെങ്കിലും പിന്നീട് ഇന്ത്യൻ ബാറ്റിങ് തകരുകയായിരുന്നു.

ഇന്ന് ഇന്ത്യക്ക് എതിരെ 6 വിക്കറ്റ് നേടിയ ശ്രീലങ്കൻ താരം വാൻഡെർസെ
ഇന്ന് ഇന്ത്യക്ക് എതിരെ 6 വിക്കറ്റ് നേടിയ ശ്രീലങ്കൻ താരം വാൻഡെർസെ

രോഹിത് ശർമ്മയും ഗില്ലുൻ ചേർന്ന് 97 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തു. രോഹിത് 44 പന്തിൽ നിന്ന് 64 റൺസ് എടുത്താണ് പുറത്തായത്‌. രോഹിത് പുറത്തായതോടെ ഇന്ത്യ തകരാൻ തുടങ്ങി. ഒന്നിനു പിറകെ ഒന്നായി വാൻഡെർസെ വിക്കറ്റും വീഴ്ത്താൻ തുടങ്ങി. 35 റൺസ് എടുത്ത് ഗിൽ, റൺ ഒന്നും എടുക്കാതെ ദൂബെ, 14 റൺസ് എടുത്ത് കോഹ്ലി, 7 റൺസ് എടുത്ത് ശ്രേയസ് അയ്യർ, റൺ ഒന്നും എടുക്കാതെ രാഹുൽ എന്നിവർ വാൻഡെർസെയുടെ പന്തിൽ പുറത്തായി.

44 റൺസുമായി അക്സർ പട്ടേൽ പൊരുതി എങ്കിലും പിന്തുണ കിട്ടിയില്ല. 14 റൺസ് എടുത്ത വാഷിങ്ടൻ സുന്ദർ കൂടെ പുറത്തായതോടെ കളി വാലറ്റത്തിലേക്ക് പോയി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 240-9 റൺസ് എടുത്തു. ഇന്ന് ഇന്ത്യ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയെങ്കിലും പിന്നീട് ശ്രീലങ്ക തിരികെ വന്നു. 40 റൺസ് എടുത്ത അഷിക ഫെർണാണ്ടൊയും 30 റൺസ് എടുറ്റ്യ്ത കുശാൽ മെൻഡിസും ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.

ഇന്ത്യ 24 08 04 18 09 24 831

ക്യാപ്റ്റൻ അസലങ്ക 25 റൺസും വെല്ലലാഗെ 39 റൺസും എടുത്ത് മികച്ച സംഭാവന നൽകി. അവസാനം കമിന്ദു മെൻഡിസും ധനഞ്ചയയും ചേർന്ന് ശ്രീലങ്കയെ 240ലേക്ക് അടുപ്പിച്ചു. കമിന്ദു മെൻഡിസ് 40 റൺസും ധനഞ്ചയ 15 റൺസും എടുത്തു.

ഇന്ത്യക്ക് ആയി വാഷിങ്ടൺ സുന്ദർ 3 വിക്കറ്റും കുൽദീപ് യാദവ് 2 വിക്കറ്റും വീഴ്ത്തി. ഇന്നത്തെ ജയത്തോടെ ശ്രീലങ്ക പരമ്പരയിൽ 1-0ന് മുന്നിൽ എത്തി. ആദ്യ ഏകദിനം സമനിലയിൽ അവസാനിച്ചിരുന്നു.