ആദ്യ ടി20 മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡിനു മികച്ച സ്കോർ. ഓപ്പണർ ടിം സീഫെർട്ടിന്റെ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ നിശ്ചിത 20 ഓവറിൽ 7 വികറ്റ് നഷ്ടത്തില്‍ 219 റൺസ് അടിച്ചെടുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹർദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് നേടി.
ന്യൂസിലാൻഡിനു വേണ്ടി ടിം സീഫെർട്ടും കോളിൻ മുൻറോയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 8.2 ഓവറിൽ 86 റൺസ് ആണ് ഓപ്പണിങ് സഖ്യം അടിച്ചെടുത്തത്. 20 പന്തിൽ 34 റൺസ് നേടിയ കോളിനെ കൃനാൽ പാണ്ഡ്യ പുറത്താക്കുകയായിരുന്നു. പക്ഷെ അടിച്ചു തകർത്ത സീഫർട്ട് ന്യൂസിലാൻഡ് സ്കോർ മുന്നോട്ട് കൊണ്ട് പോയി. 7 ഫോറും 6 സിക്സും അടക്കം 43 പന്തിൽ 84 റൺസ് നേടിയ സീഫെർട്ടിനെ ഖലീൽ അഹമ്മദ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. തുടർന്ന് വന്ന കെയ്ൻ വില്ല്യംസിനെ (34) ചാഹൽ ഹർദിക് പാണ്ഡ്യയുടെ കൈകളിൽ എത്തിച്ചു.
അടിച്ചു തകർത്തു മുന്നേറുകയായിരുന്നു റോസ് ടെയ്ലർ 21 റൺസിൽ നിൽക്കെ നൽകിയ ക്യാച് ദിനേശ് കാർത്തിക്ക് കൈവിട്ടെങ്കിലും താമസിയാതെ ഖലീലിന്റെ കൈയിൽ ടെയ്ലറേ എത്തിച്ചു ഭുവനേശ്വർ ന്യൂസിലാൻഡ് സ്കോർ റേറ്റ് കുറച്ചു. പക്ഷെ അവസാന നിമിഷം അടിച്ചു തകർത്ത കുഗ്ലീയ്ൻ ആണ് സ്കോർ 200 കടത്തിയത്. 7 പന്തിൽ നിന്നും 20 റൺസ് ആണ് കുഗ്ലീയ്ൻ അടിച്ചെടുത്തത്.