പ്രീമിയർ ലീഗിൽ ഗോൾ ഡിഫറൻസ് നിർണായകമാവുമെന്ന് പെപ്

- Advertisement -

പ്രീമിയർ ലീഗിൽ ഇപ്രാവശ്യം കിരീടം ആര് നേടും എന്നതിന് ഗോൾ വ്യത്യാസം വലിയ പങ്കു വഹിക്കുമെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോള. ആദ്യ നാലിൽ പോരാട്ടം കനക്കുകയാണ് ആർക്കു വേണെങ്കിലും കിരീടം നേടാൻ സാധ്യത ഉണ്ടെന്നാണ് പെപ് പറയുന്നത്.

നിലവിൽ ലിവർപൂളിന് മൂന്നു പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ് സിറ്റി ഉള്ളത്. എന്നാൽ എവർട്ടനെതിരെ മികച്ച വിജയം നേടിയാൽ ഗോൾ വ്യത്യാസത്തിൽ ഒന്നാമതാവൻ സിറ്റിക്ക് കഴിയും. ലിവർപൂൾ രണ്ടു സമനില വഴങ്ങിയതോടെ കിരീട പോരാട്ടത്തിൽ സിറ്റി തിരിച്ചെത്തുകയായിരുന്നു.

“ആദ്യ ലക്ഷ്യം വിജയം നേടുക എന്നതാണ്, അത് പോലെ ഗോൾ വഴങ്ങാതിരിക്കുക എന്നതും. കാരണം അവസാന ദിവസം കിരീട വിജയത്തിൽ ഗോൾ വ്യത്യാസം വളരെ നിർണായകമാകും. എനിക്കുറപ്പാണ് ഏതൊരു ടീമിനും ലീഗ് വിജയം കടുത്തതാവും. അവസാന മത്സര ദിനത്തിലോ അല്ലെങ്കിൽ അതിനു മുൻപുള്ള ദിവസത്തിലോ മാത്രമായിരിക്കും വിജയികളെ കണ്ടെത്താൻ കഴിയുക” പെപ് പറഞ്ഞു.

Advertisement