അഡിലെയ്ഡില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം

Sports Correspondent

അഡിലെയ്ഡ് ഓവലില്‍ ടെസറ്റ് വിജയത്തിലേക്ക് ഇന്ത്യ അടുക്കുന്നു. വിജയത്തിനായി അവസാന ദിവസം ഇറങ്ങുമ്പോള്‍ ഓസ്ട്രേലിയ 219 റണ്‍സ് കൂടിയാണ് ആറ് വിക്കറ്റ് ബാക്കി നില്‍ക്കേ നേടേണ്ടതായിട്ടുള്ളത്. 31 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന ഷോണ്‍ മാര്‍ഷിലും ആദ്യ ഇന്നിംഗ്സിലെ ഹീറോ ട്രാവിസ് ഹെഡിലും(11) ആണ് ഓസ്ട്രേലിയന്‍ പ്രതീക്ഷ.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും രവിചന്ദ്രന്‍ അശ്വിനും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ 49 ഓവര്‍ നേരിട്ട ഓസ്ട്രേലിയ 104/4 എന്ന നിലയിലാണ്.