അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം, തുണയായത് ഇന്ത്യ പര്യടനം എന്ന് ബംഗ്ലാദേശ്

Sports Correspondent

Updated on:

അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം നേടിയ ബംഗ്ലാദേശിന് തുണയായത് ടൂര്‍ണ്ണമെന്റിന് മുമ്പുള്ള ഇന്ത്യ പര്യടനം ആണെന്ന് പറഞ്ഞ് താരങ്ങള്‍. ദുബാബയിയിൽ നടന്ന ഏഷ്യ കപ്പിൽ യുഎഇയെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കിരീടം നേടിയത്. സെമിയിൽ ഇന്ത്യയെയും ബംഗ്ലാദേശ് പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ അണ്ടര്‍ 19ലെ രണ്ട് ടീമുകളും ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമും അടങ്ങിയ ഒരു ടൂര്‍ണ്ണമെന്റാണ് ബംഗ്ലാദേശ് ഏഷ്യ കപ്പിന് മുമ്പ് കളിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം ജയിച്ച ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു. തങ്ങളുടെ കരുത്തും ദൗര്‍ബല്യവും മനസ്സിലാക്കുവാന്‍ ഈ ടൂര്‍ണ്ണമെന്റ് സഹായിച്ചുവെന്നാണ് ഇന്ത്യയിൽ ടീമിനെ നയിച്ച അഹ്രാര്‍ അമിന്‍ വ്യക്തമാക്കിയത്.