മാഞ്ചസ്റ്ററിൽ ഉപേക്ഷിക്കപ്പെട്ട ടെസ്റ്റിന് പകരം 2022ൽ ഇന്ത്യ ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് കളിക്കും

Sports Correspondent

ഓള്‍ഡ് ട്രാഫോര്‍ഡിൽ ഉപേക്ഷിക്കപ്പെട്ട ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റിന് പകരം 2022ൽ ഇന്ത്യന്‍ ടീം ഒരു ടെസ്റ്റ് കളിക്കും. ഇപ്പോള്‍ നടന്ന പരമ്പരയുടെ ഭാഗമായാണോ അതോ പ്രത്യേക വൺ ഓഫ് ടെസ്റ്റായി മത്സരത്തെ പരിഗണിക്കുമോ എന്നതിൽ വ്യക്തതയില്ല.

മാ‍ഞ്ചസ്റ്ററിലെ ടെസ്റ്റ് നടക്കാതിരുന്നപ്പോള്‍ ഇംഗ്ലണ്ടിന് വന്ന സാമ്പത്തിക നഷ്ടത്തിൽ നല്ലൊരു പങ്ക് ഇത് വഴി മറികടക്കുവാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ ഒരു ടെസ്റ്റ് മത്സരത്തിന് പകരം രണ്ട് ടി20 മത്സരങ്ങള്‍ ഇന്ത്യ അധികം കളിക്കാമെന്ന് ബിസിസിഐ അറിയിച്ചിരുന്നു.