ഐപിഎലിന് ശേഷം ഇന്ത്യയുമായി അഞ്ച് ടി20 മത്സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്ക എത്തും

Sports Correspondent

ഐപിഎൽ അവസാനിച്ച ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഇന്ത്യയിൽ അഞ്ച് ടി20 മത്സരം കളിക്കും. വിവിധ വേദികളിലായി ആണ് മത്സങ്ങള്‍ നടക്കുക. മാര്‍ച്ച് 26 മുതൽ മേയ് 29 വരെയാണ് ഐപിഎൽ നടത്തുാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

ജൂൺ 9 മുതൽ 19 വരെ കട്ടക്ക്, വൈസാഗ്, ഡൽഹി, രാജ്കോട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് പരമ്പര നടക്കുകയെന്നാണ് ലഭിയ്ക്കുന്ന വിവരം.