ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടാൻ ഇന്ത്യക്ക്‌ സാധ്യതയുണ്ടെന്ന് സിംബാബ്‌വെ ഇതിഹാസം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

2019ൽ ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് കിരീടം നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ടെന്ന് മുൻ സിംബാബ്‌വെ താരം ആന്റി ഫ്ലവർ. ഇതിനെ പുറമെ വിരാട് കോഹ്‌ലി ഒരു മികച്ച ക്യാപ്റ്റൻ ആണെന്നും അത് ഇന്ത്യൻ ടീമിന് ആത്മവിശ്വാസവും ആക്രമണ സ്വഭാവവും നൽകുന്നുണ്ടെന്നും മുൻ സിംബാബ്‌വെ താരം പറഞ്ഞു.

ഇന്ത്യ പുലർത്തുന്ന സ്ഥിരതയും ഇന്ത്യക്ക് തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നും ആന്റി ഫ്‌ളവർ പറഞ്ഞു. ഇംഗ്ലണ്ടിൽ കളിക്കുന്നത്കൊണ്ട് തന്നെ ഇന്ത്യക്ക് കാണികളുടെ മികച്ച പിന്തുണയും ലഭിക്കുമെന്നും ഫ്‌ളവർ പറഞ്ഞു.  ഇന്ത്യൻ ഇക്കോണമിയുടെ വളർച്ചയും ഐ.പി.എൽ പോലെയൊരു ടൂർണമെന്റിൽ യുവ താരങ്ങൾക്ക് ലഭിക്കുന്ന ആത്മവിശ്വാസവും ഇന്ത്യക്ക് ലോകകപ്പിൽ ആത്മവിശ്വാസം നൽകുമെന്നും ഫ്‌ളവർ പറഞ്ഞു. അടുത്ത മെയ്- ജൂലൈ കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ വെച്ചാണ് ലോകകപ്പ് നടക്കുന്നത്.