ടെസ്റ്റിൽ രോഹിത്തിന് പകരം ഗിൽ, ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ച് ഇന്ത്യ

- Advertisement -

ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ടി20 മത്സരത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മക്ക് പകരം ശുഭ്മൻ ഗില്ലിനെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ഇന്ത്യ എ ടീമിന് വേണ്ടി ന്യൂസിലാൻഡിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഗില്ലിന് ഇന്ത്യൻ ടീമിൽ അവസരം നേടി കൊടുത്തത്. ന്യൂസിലാൻഡ് എ ടീമിനെതിരായ ടെസ്റ്റിൽ ആദ്യം ഇന്നിങ്സിൽ 83 റൺസും രണ്ടാം ഇന്നിങ്സിൽ 204 റൺസുമെടുത്ത് ഗിൽ താൻ മികച്ച ഫോമിലാണെന്ന് തെളിയിച്ചിരുന്നു.

കൂടാതെ രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റ ഇഷാന്ത് ശർമ്മയെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. അതെ സമയം താരം ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമാവും ടീമിൽ ഇടം നേടുക. ഇഷാന്ത് ശർമ്മയെ കൂടാതെ ഡൽഹി ഫാസ്റ്റ് ബൗളർ നവദീപ് സെയ്നിയും വിലക്ക് കഴിഞ്ഞ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പ്രിത്വി ഷായും ടെസ്റ്റ് ടീമിൽ ഇടം നേടിയിട്ടുണ്ട്. ന്യൂസിലാൻഡിൽ ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി 21നും രണ്ടാം ടെസ്റ്റ് ഫെബ്രുവരി 29നും നടക്കും.

കഴിഞ്ഞ ദിവസം ഏകദിന പരമ്പരക്കുള്ള ടീമിൽ പരിക്കേറ്റ രോഹിത് ശർമ്മക്ക് പകരം മായങ്ക് അഗർവാളിനെ ഉൾപ്പെടുത്തിയിരുന്നു.

India Test Squad: Virat Kohli (C), Mayank Agarwal, Prithvi Shaw, Shubman Gill, Cheteshwar Pujara, Ajinkya Rahane (vice-captain), Hanuma Vihari, Wriddhiman Saha (wicket-keeper), Rishabh Pant (wicket-keeper), R. Ashwin, Ravindra Jadeja, Jasprit Bumrah, Umesh Yadav, Mohd. Shami, Navdeep Saini, Ishant Sharma.

Advertisement