കെയ്ന് വില്യംസൺ ആദ്യ രണ്ട് ഏകദിനങ്ങളിൽ കളിക്കില്ല

- Advertisement -

ന്യൂസിലൻഡും ഇന്ത്യയും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ കളിക്കില്ല. പരിക്കേറ്റ വില്യംസണ് കൂടുതൽ വിശ്രമം വേണമെന്ന് ന്യൂസിലൻഡ് ടീം ഫിസിയോ അറിയിച്ചു. ഇന്ത്യക്ക് എതിരായ ട്വി20 പരമ്പരയ്ക്ക് ഇടയിലായിരുന്നു വില്യംസണ് പരിക്കേറ്റത്. തോളിന് പരിക്കേറ്റ താരം അവസാന രണ്ട് ട്വി20കളിലും കളിച്ചിരുന്നില്ല.

പരിക്ക് സാരമുള്ളതല്ല എങ്കിലും പൂർണ്ണമായി ഭേദമാകണമെങ്കിൽ കുറച്ചു കൂടെ വിശ്രമം ആവശ്യമുണ്ട്. മൂന്നാം ഏകദിനത്തിൽ വില്യംസൺ കളിക്കും എന്നും ന്യൂസിലൻഡ് ടീം അറിയിച്ചു. വില്യംസണ് പകരക്കാരനായി മാർക് ചാപ്മാനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വില്യംസന്റെ അഭാവത്തിൽ ടോം ലാതം ആയിരിക്കും ന്യൂസിലൻഡിനെ നയിക്കുക.

Advertisement