ശിഖർ ധവാനും ഹർദിക് പാണ്ഡ്യയും ടീമിൽ, ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Photo : Twitter/@BCCI
- Advertisement -

ഏറെ കാലമായി പരിക്കേറ്റ് ഇന്ത്യൻ ടീമിന് പുറത്തുള്ള ഹർദിക് പാണ്ഡ്യയെയും ശിഖർ ധവാനെയും ഉൾപ്പെടുത്തി ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ ഇന്ന് പ്രഖ്യാപിച്ചത്. അതെ സമയം പരിക്കിന്റെ പിടിയിലുള്ള രോഹിത് ശർമ്മക്കും ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കും ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചിട്ടില്ല. ഷമിക്ക് പകരം ബുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

പരിക്ക് മാറി കഴിഞ്ഞ ദിവസം ഡി.വൈ പട്ടേൽ ട്രോഫിയിൽ ഹർദിക് പാണ്ഡ്യ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നേരത്തെ ന്യൂസിലാൻഡ് പര്യടനത്തിന് താരം പരിക്ക് മാറി തിരിച്ചുവരുമെന്ന് കരുതപ്പെട്ടെങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാതിരുന്നതോടെ താരത്തിന് ടീമിൽ അവസരം ലഭിച്ചിരുന്നില്ല. ഹർദിക് പാണ്ഡ്യ ടീമിൽ എത്തിയതോടെ ശിവം ഡുബേക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടില്ല. കൂടാതെ ന്യൂസിലാൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്ന ശുഭ്മൻ ഗില്. കേദാർ ജാദവ്, ശർദൂൾ താക്കൂർ എന്നിവർക്കും ടീമിൽ ഇടം ലഭിച്ചട്ടില്ല.

മാർച്ച് 12 ധർമശാലയിൽ വെച്ച് ആദ്യ ഏകദിനവും മാർച്ച് 15ന് ലക്നൗവിൽ വെച്ച് രണ്ടാം ഏകദിനവും മാർച്ച് 18ന് കൊൽക്കത്തയിൽ വെച്ച് മൂന്നാം ഏകദിനവും നടക്കും.

India Squad: Shikhar Dhawan, Prithvi Shaw, Virat Kohli (C), KL Rahul, Manish Pandey, Shreyas Iyer, Rishabh Pant, Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Yuzvendra Chahal, Jasprit Bumrah, Navdeep Saini, Kuldeep Yadav, Shubman Gill.

Advertisement