രണ്ടാം സെമിയുടെ രണ്ടാം പാദം ഇന്ന്, ചാമ്പ്യന്മാരെ തടയാൻ എ ടി കെയ്ക്ക് ആകുമോ!

- Advertisement -

ഐ എസ് എല്ലിലെ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇന്ന് ബെംഗളൂരു എഫ് സി എ ടി കെ കൊൽക്കത്തയെ നേരിടും. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ സാൾട്ട്ലേക് സ്റ്റേഡിയത്തിൽ വെച്ചാകും പോരാട്ടം നടക്കുക. ആദ്യ പാദത്തിൽ ഏറ്റ 1-0ന്റെ ലീഡ് ഇന്ന് എടികെയ്ക്ക് മറികടക്കേണ്ടതുണ്ട്. സ്വന്തം ഗ്രൗണ്ടിൽ അതിന് സാധിക്കും എന്നാണ് ഹബാസും ടീമും കരുതുന്നത്.

ഇന്ന് ഒരു എവേ ഗോൾ നേടി എ ടി കെയെ കൂടുതൽ പ്രശ്നങ്ങളിൽ എത്തിക്കാൻ ആകും ബെംഗളൂരു എഫ് സി തുടക്കം മുതൽ ശ്രമിക്കുക. നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി തുടർച്ചയായ മൂന്നാം ഫൈനലാകും ലക്ഷ്യമിടുന്നത്. പുതിയ സൈനിംഗ് ആയ ദെഷ്ബ്രൗണിന്റെയും കീവോണിന്റെയും ഫോം ബെംഗളൂരുവിന് പ്രതീക്ഷ നൽകുന്നുണ്ട്. രാത്രി 7.30നാകും മത്സരം നടക്കുക.

Advertisement