ലോര്‍ഡ്സിൽ ഇന്ത്യ തകരുന്നു

Sports Correspondent

ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തിന്റെ നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 56/3 എന്ന നിലയിലാണ്. ടീമിന്റെ കൈവശം 29 റൺസ് ലീഡ് മാത്രമാണുള്ളത്.

മൂന്ന് റൺസ് നേടിയ ചേതേശ്വര്‍ പുജാരയും ഒരു റൺസ് നേടിയ അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. രോഹിത് ശര്‍മ്മ(21), വിരാട് കോഹ്‍ലി(20), കെഎൽ രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഓപ്പണര്‍മാരെ പുറത്താക്കിയത് മാര്‍ക്ക് വുഡാണ്. കോഹ്‍ലിയുടെ വിക്കറ്റ് സാം കറന്‍ നേടി.