അവസാന ദിവസത്തെ ആദ്യ സെഷനിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അവസാന ദിവസം ആദ്യ സെഷനിൽ തുടക്കം തകര്‍ച്ചയോടെയെങ്കിലും ഇന്ത്യയുടെ അതിജീവനം സാധ്യമാക്കി ഋഷഭ് പന്തും രവീന്ദ്ര ജഡേജയും. മത്സരത്തിൽ 5 വിക്കറ്റ് അവശേഷിക്കുന്ന ഇന്ത്യയുടെ കൈവശം 98 റൺസിന്റെ ലീഡാണുള്ളത്.

130/5 എന്ന നിലയിലുള്ള ഇന്ത്യ ഇന്ന് 64/2 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ചുവെങ്കിലും വിരാട് കോഹ്‍ലിയെയാണ്(13) ആദ്യം നഷ്ടമായത്. താരത്തെ കൈല്‍ ജാമിസൺ പുറത്താക്കുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിൽ വെറും 71 റൺസായിരുന്നു.

ഒരു റൺസ് കൂടി നേടിയപ്പോളേക്കും ചേതേശ്വര്‍ പുജാരയെയും(15) ഇന്ത്യയ്ക്ക് നഷ്ടമായി. കൈല്‍ ജാമിസണായിരുന്നു വിക്കറ്റ് നേടിയത്. തുടര്‍ന്ന് അജിങ്ക്യ രഹാനെയും ഋഷഭ് പന്തും ചേര്‍ന്ന് 37 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും ബോള്‍ട്ട് 15 റൺസ് നേടിയ രഹാനെയെ മടക്കിയയച്ചു.

Rishabhpant

21 റൺസ് ആറാം വിക്കറ്റിൽ നേടി പന്തും ജഡേജയും ആണ് ഇന്ത്യയുടെ ഇന്നിംഗ്സ് ല‍ഞ്ച് വരെ എത്തിച്ചത്. പന്ത് 28 റൺസും ജഡേജ 12 റൺസും നേടുകയായിരുന്നു.