യൂറോ കപ്പ് ഫൈനൽ കാണാൻ വെംബ്ലിയിൽ 60,000 ആരാധകർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പ് ഫൈനൽ വെംബ്ലിയിൽ തന്നെ നടക്കുമെന്ന് ഉറപ്പായി. യുവേഫയും ബ്രിട്ടീഷ് സർക്കാരും തമ്മിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മത്സരം വെംബ്ലിയിൽ തന്നെ നടക്കുമെന്ന് ഉറപ്പായത്. കൂടാതെ മത്സരത്തിന് 60,000 കാണികളെ ആരാധകരെ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. വെംബ്ലി സ്റ്റേഡിയത്തിൽ ഉൾകൊള്ളാൻ കഴിയുന്ന ആരാധകരുടെ 75% ആരാധകർക്കാണ് ബ്രിട്ടീഷ് സർക്കാർ അനുവാദം നൽകിയത്. ബ്രിട്ടനിൽ 15 മാസങ്ങൾക്ക് ശേഷം ആദ്യമായാവും ഒരു കായിക മത്സരത്തിന് ഇത്രയും ആരാധകർ പങ്കെടുക്കുന്നത്.

നേരത്തെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് വെംബ്ലിയിൽ 22500 ആരാധകർക്കാണ് പ്രവേശനം അനുവദിച്ചത്. റൗണ്ട് ഓഫ് 16 മത്സരങ്ങൾക്ക് 40000 ആരാധകരെ പ്രവേശിപ്പിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. ബ്രിട്ടനിൽ കോവിഡ് കേസുകളിൽ വന്ന വർദ്ധനവിനെ തുടർന്ന് വെംബ്ലിയിൽ നിന്ന് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ മാറ്റുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് മത്സരം വെംബ്ലിയിൽ തന്നെ നടത്തുമെന്ന് യുവേഫ പ്രഖ്യാപിച്ചത്. യൂറോ കപ്പ് സെമി ഫൈനൽ മത്സരങ്ങൾ ജൂലൈ 6,7 തിയ്യതികളിലാണ് നടക്കുക. ജൂലൈ 11നാണ് യൂറോ കപ്പ് ഫൈനൽ.