അടുത്ത ജൂലൈയിൽ ഇന്ത്യ ശ്രീലങ്കയിൽ പര്യടനം നടത്തും

Newsroom

Picsart 23 11 29 13 20 32 889
Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത വർഷം ജൂലൈയിൽ ഇന്ത്യ ശ്രീലങ്കയിൽ പര്യടനം നടത്തും. ഇന്ത്യ അവിടെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 ഐകളും കളിക്കും. ഇന്ത്യയുടെ പര്യടനം ശ്രീലങ്ക ക്രിക്കറ്റ് (എസ്‌എൽ‌സി) ബുധനാഴ്ച സ്ഥിരീകരിച്ചു. ശ്രീലങ്ക ദേശീയ ടീം 2024-ൽ 10 ടെസ്റ്റുകൾ, 21 ഏകദിനങ്ങൾ, 21 ടി20കൾ എന്നിവയുൾപ്പെടെ 52 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കും. ഒപ്പം ടി20 ലോകകപ്പിലും അവർ കളിക്കും.

ഇന്ത്യ 23 09 30 11 21 11 814

സർക്കാർ ഇടപെടലിന്റെ പേരിൽ ഐസിസി ഇപ്പോൾ ശ്രീലങ്ക ക്രിക്കറ്റിനെ വിലക്കിയിരിക്കുകയാണ്‌. എന്നാലും അവർക്ക് ഇതുവരെ കമ്മിറ്റ് ചെയ്ത പരമ്പരകൾ എല്ലാം കളിക്കാൻ ആകും. ഇന്ത്യ, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ് എന്നീ രാജ്യങ്ങൾ അടുത്ത വർഷം ശ്രീലങ്കയിൽ പര്യടനം നടത്തുന്നുണ്ട്.