ഷമിക്ക് അഞ്ച് വിക്കറ്റ്, ദക്ഷിണാഫ്രിക്ക 197 റൺസിന് പുറത്ത്

Staff Reporter

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 197 റൺസിന് പുറത്ത്. ആദ്യ ഇന്നിങ്സിൽ 327 റൺസ് എടുത്ത ഇന്ത്യയുടെ ബാറ്റിങ്ങിന് മറുപടിയുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മുഹമ്മദ് ഷമിയുടെ ബൗളിങ്ങിന് മുൻപിൽ തകരുകയായിരുന്നു. ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 130 റൺസിന്റെ ലീഡ് ആണ് ഉള്ളത്. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ തുടക്കം മുതൽ തന്നെ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യ ഒരു ഘട്ടത്തിലും മികച്ച സ്കോർ കണ്ടെത്താൻ ദക്ഷിണാഫ്രിക്കക്ക് അവസരം നൽകിയില്ല.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി 52 റൺസ് എടുത്ത ടെമ്പ ബാവുമ്മയും 34 റൺസ് എടുത്ത ഡി കൊക്കയും പൊരുതി നോക്കിയെങ്കിലും അവരുടെ ഇന്നിംഗ്സ് 197 റൺസിൽ അവസാനിക്കുകയായിരുന്നു. വാലറ്റത്ത് 25 റൺസ് എടുത്ത റബാഡയും 19 റൺസ് എടുത്ത മാർക്കോ ജെൻസണുമാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 197ൽ എത്തിച്ചത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശാർദൂൽ താക്കൂറും ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.