ഇന്ന് അവസാന ടി20, സഞ്ജു സാംസൺ ഇന്ന് ഇന്ത്യൻ ഇലവനിൽ ഉണ്ടാകാൻ സാധ്യത

Newsroom

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ബെംഗളൂരുവിൽ നടക്കുന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. പരമ്പര ഇതിനകം തന്നെ ഇന്ത്യ സ്വന്തമാക്കിയത് കൊണ്ട് ചില മാറ്റങ്ങൾ ഇന്ത്യ വരുത്തും.

സഞ്ജു 24 01 14 21 03 03 434

ജയ്സ്വാൾ ഇന്നും ഓപ്പൺ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു‌. ആദ്യ രണ്ട് മത്സരങ്ങളിലും ഡക്കിൽ പോയ രോഹിത് ശർമ്മ ഇന്ന് റൺ കണ്ടെത്താൻ ശ്രമിക്കും. ബെംഗളൂരുവിൽ ബാറ്റിങ് പിച്ച് ആയതിനാൽ ഉയർന്ന സ്കോർ പിറക്കുന്ന ഒരു മത്സരം പ്രതീക്ഷിക്കുന്നു. ഇന്ന് രാത്രി 7 മണിക്ക് ആണ് മത്സരം ആരംഭിക്കുക.