മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ് എതിരെ മികച്ച ബൗളിംഗുമായി ഇന്ത്യ

Newsroom

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മികച്ച ബൗളിംഗുമായി ഇന്ത്യ. ബെംഗളൂരുവിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ദക്ഷിണാഫ്രിക്കയെ 215ൽ ഒതുക്കി. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 215 റൺസ് എടുത്തത്.

ഇന്ത്യ 24 06 23 16 55 16 403

61 റൺസ് എടുത്ത ക്യാപ്റ്റൻ വോൾവാർഡ്റ്റും 38 റൺസ് എടുത്ത താസ്മിനും മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരിൽ തിളങ്ങിയത്. ഇന്ത്യക്ക് ആയി ദീപ്തി ശർമ്മയും അരുന്ധതി റെഡ്ഡിയും 2 വിക്കറ്റ് വീതം വീഴ്ത്തി. ശ്രേയങ്ക പടിലും പൂജയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.