എവർട്ടൺ യുവ ഫോർവേഡ് ലൂയിസ് ഡോബിനെ ആസ്റ്റൺ വില്ല സ്വന്തമാക്കി

Newsroom

Picsart 24 06 23 17 57 14 622
Download the Fanport app now!
Appstore Badge
Google Play Badge 1

എവർട്ടൺ യുവ ഫോർവേഡ് ലൂയിസ് ഡോബിനെ ആസ്റ്റൺ വില്ല സ്വന്തമാക്കി. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. 10 മില്യൺ നൽകിയാണ് താരത്തെ ആസ്റ്റൺ വില്ല സ്വന്തമാക്കിയത്. 2021ൽ താരം എവർട്ടണായി അരങ്ങേറ്റം നടത്തിയിരുന്നു.

എവർട്ടൺ 24 06 23 17 57 00 421

ഡെർബി കൗണ്ടിയിൽ ലോണിൽ 2022/23 സീസൺ ചെലവഴിച്ച താരം കഴിഞ്ഞ സീസണിൽ എവർട്ടൺ മാച്ച് സ്ക്വാഡിൽ സ്ഥുര സാന്നിദ്ധ്യമായിരുന്നു. ഡിസംബറിൽ ചെൽസിക്കെതിരെ തൻ്റെ ആദ്യ പ്രീമിയർ ലീഗ് ഗോളും താരം നേടിയിരുന്നു.  ഫോർവേഡ് ആയ ഡോബിൻ മുമ്പ് വിവിധ യൂത്ത് തലങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.