ഇന്ത്യൻ ഇതിഹാസങ്ങൾ ഫൈനൽ കാണാതെ പുറത്ത്

Newsroom

Picsart 23 03 18 23 27 35 557
Download the Fanport app now!
Appstore Badge
Google Play Badge 1

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് 2023 എലിമിനേറ്റർ മത്സരത്തിൽ ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ മഹാരാജാസിന് വലിയ പരാജയം. ഏഷ്യ ലയൺസ് ഇന്ന് ഇന്ത്യക്ക് എതിരെ 85 റൺസിന്റെ വിജയം സ്വന്തമാക്കി. അവർ ഫൈനലിലേക്ക് മുന്നേറി. ഫൈനൽ വേൾഡ് ജയന്റ്സിനെ ആകും അവർ നേരിടുക.192 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 106 റൺസിന് ഓൾ ഔട്ട് ആയി. 32 റൺസ് എടുത്ത ഗംഭീർ മാത്രമണ് ഇന്ത്യൻ നിരയിൽ കുറച്ചെങ്കിലും തിളങ്ങിയത്.

ഇന്ത്യ 23 03 18 23 27 49 702

ഉത്തപ്പ, യൂസുഫ് പത്താൻ, ഇർഫാൻ എന്നിവർ എല്ലാം നിരാശപ്പെടുത്തി. ഏഷ്യൻ ലയൺസിനായി സുഹൈൽ തന്വീർ, റസാഖ്, ഹഫീസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഏഷ്യ ലയൺസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. 31 പന്തിൽ 7 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 50 റൺസെടുത്ത ഉപുൽ തരംഗയാണ് ഏഷ്യ ലയൺസിന്റെ ടോപ് സ്കോറർ. മുഹമ്മദ് ഹഫീസും അസ്ഗർ അഫ്ഗാനും യഥാക്രമം 38, 33 റൺസ് സംഭാവന ചെയ്തു തിളങ്ങി.

ഇന്ത്യ 23 03 18 21 57 44 618

3 ഓവറിൽ 37 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബിന്നിയാണ് കുറച്ചെങ്കിലും ഇന്ത്യക്കായി ബൗൾ കൊണ്ട് തിളങ്ങിയത്. പ്രഗ്യാൻ ഓജ, പ്രവീൺ താംബെ എന്നിവരും വിക്കറ്റ് എടുത്തു.