സഞ്ജു സാംസൺ ടീമിൽ, ഇന്ത്യക്ക് ബാറ്റിംഗ്

Photo: Twitter/@BCCI
- Advertisement -

ഇന്ത്യക്കെതിരായ നാലാം ടി20യിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയച്ചു. കഴിഞ്ഞ മത്സരത്തിലും ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുന്നുണ്ട്. രോഹിത് ശർമ്മക്ക് പകരക്കാരനായാണ് താരം ടീമിൽ എത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഈ പരമ്പരയിൽ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ അത് തുടരാനാണ് ഇന്ത്യയുടെ ശ്രമം എന്ന് വിരാട് കോഹ്‌ലി പറഞ്ഞു. ഇന്ത്യൻ നിരയിൽ രോഹിത് ശർമ്മക്കും മുഹമ്മദ് ഷമിക്കും രവീന്ദ്ര ജഡേജക്കും ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇവർക്ക് പകരം സഞ്ജു സാംസൺ, വാഷിംഗ്‌ടൺ സുന്ദർ, നവ്ദീപ് സെയ്നി എന്നിവർ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

അതെ സമയം ന്യൂസിലാൻഡ് നിരയിൽ പരിക്ക് മൂലം ക്യാപ്റ്റൻ കെയ്ൻ വില്യംസൺ കളിക്കുന്നില്ല. ക്യാപ്റ്റന്റെ അഭാവത്തിൽ ടിം സൗത്തീയാവും ന്യൂസിലാൻഡിനെ ഇന്നത്തെ മത്സരത്തിൽ നയിക്കുക .രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലാൻഡ് ഇറങ്ങുന്നത്. കെയ്ൻ വില്യംസണും ഗ്രാൻഡ്ഹോമും പുറത്തു പോയപ്പോൾ ടോം ബ്രൂസും ഡാരിൽ മിച്ചലും ടീമിൽ ഇടം നേടിയിട്ടുണ്ട്.

Advertisement