സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം തോൽവിയുടെ കാഠിന്യം കുറക്കാൻ വാലറ്റം പൊരുതുന്നു. അഞ്ചാം ദിവസത്തെ ആദ്യ സെഷൻ കഴിഞ്ഞ് ലഞ്ചിന് പിരിയുമ്പോൾ സൗത്ത് ആഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എടുത്തിട്ടുണ്ട്. ആദ്യ സെഷനിൽ 7 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ മത്സരത്തിൽ വ്യക്തമായ മുൻതൂക്കം നേടി കഴിഞ്ഞു. സൗത്ത് ആഫ്രിക്കൻ മധ്യ നിരയെ എറിഞ്ഞിട്ട ഷമിയും ഒരു ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ജഡേജയും മത്സരം ഇന്ത്യയുടെ വരുതിയിലാകുകയായിരുന്നു.
സൗത്ത് ആഫ്രിക്ക നിലവിൽ ഇന്ത്യയേക്കാൾ 278 റൺസ് പിറകിലാണ്. അതെ സമയം ഒൻപതാം വിക്കറ്റിൽ 47 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ട്ടിച്ച പിഡിറ്റും മുത്തുസ്വാമിയും ഇന്ത്യൻ ബൗളിംഗ് നിരയെ സമർത്ഥമായി പ്രധിരോധിച്ചിരുന്നു. പിഡിറ്റ് 32 റൺസ് എടുത്തും മുത്തുസ്വാമി 19 റൺസുമെടുത്ത് ക്രീസിലുണ്ട്. സൗത്ത് ആഫ്രിക്കൻ വാലറ്റം എത്രത്തോളം ഇന്ത്യൻ ബൗളിംഗ് നിരയെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചാവും സൗത്ത് ആഫ്രിക്കയുടെ തോൽവിയുടെ കാഠിന്യം തീരുമാനമാവുക.