ഇന്ത്യക്ക് എതിരായ പരമ്പരയിൽ മാക്സ്‌വെൽ കളിച്ചേക്കില്ല

Newsroom

Picsart 23 09 04 11 41 36 131
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ലളിക്കാൻ സാധ്യതയില്ല. ഈ വർഷത്തെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ നേരിട്ട് കളിച്ചു കൊണ്ടാകും മാക്സ്വെലിന്റെ തിരിച്ചുവരവ് എന്നാണ് സൂചനകൾ. മാക്‌സ്‌വെൽ കഴിഞ്ഞ വർഷം ഒരു സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ ഏറ്റ പരിക്കിനു ശേഷം ഓസ്ട്രേലിയക്ക് ആയി കളിച്ചിട്ടില്ല.

Picsart 23 09 04 11 41 56 498

“എനിക്ക് ഇപ്പോഴും ആ ഇന്ത്യൻ പരമ്പരയുടെ കുറച്ച് ഭാഗം കളിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ അത് കളിക്കാൻ എനിക്ക് സമ്മർദ്ദമൊന്നും അനുഭവപ്പെടുന്നില്ല. സെലക്ടർമാരും സ്റ്റാഫും എന്നോടൊപ്പം ആണ്. അവർ എന്നിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നില്ല. ലോകകപ്പിന് മുമ്പ് തങ്ങൾക്ക് അൽപ്പം അധിക സമയം ഉണ്ട്” മാക്സ്‌വെൽ പറഞ്ഞു.

തിരക്കിട്ട് മടങ്ങുന്നതിന് പകരം, എനിക്ക് എനിക്ക് അധിക സമയം നൽകാനും ആണ് അവർ ആഗ്രഹിക്കുന്നത്. മാക്സ്വെൽ പറഞ്ഞു.

മാക്‌സ്‌വെൽ മാർച്ചിൽ വാങ്കഡെയിൽ ഇന്ത്യയ്‌ക്കെതിരായ ഏകദിനത്തിൽ കളിച്ചതിന് ശേഷം തന്റെ രാജ്യത്തിനായി കളിച്ചിട്ടില്ല. ജൂലൈ തുടക്കത്തിൽ വാർവിക്‌ഷെയറിനായി ഒരു ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഒറ്റയ്‌ക്ക് കളിച്ചതിന് ശേഷം ഒരു തലത്തിലും ക്രിക്കറ്റ് കളിച്ചിട്ടില്ല. ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലൂടെ താ തിരിച്ചുവരേണ്ടതായിരുന്നു. അപ്പോഴാണ് വീണ്ടും കണങ്കാലിന് പരിക്കേറ്റത്.