ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക് മൂന്ന് മാറ്റങ്ങള്‍. മത്സരത്തില്‍ വിജയം അനിവാര്യമായ ഇന്ത്യ മൂന്ന് മാറ്റങ്ങളോടെയാണ് രംഗത്തെത്തുന്നത്. രോഹിത് ശര്‍മ്മ, മയാംഗ് മാര്‍ക്കണ്ടേ, ഉമേഷ് യാദവ് എന്നിവര്‍ക്ക് പകരും ശിഖര്‍ ധവാന്‍, വിജയ് ശങ്കര്‍, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരാണ് ടീമിലേക്ക് എത്തുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ നിര ആദ്യ മത്സരം വിജയിച്ച അതേ ടീമിനെ തന്നെയാണ് രണ്ടാം മത്സരത്തിലും ഇറക്കുന്നത്.
ഇന്ത്യ: ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോഹ്‍ലി, ഋഷഭ് പന്ത്, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍, ക്രുണാല്‍ പാണ്ഡ്യ, സിദ്ധാര്‍ത്ഥ് കൗള്‍, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ
ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡാര്‍സി ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്വെല്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്ബ്, ആഷ്ടണ്‍ ടര്‍ണര്‍, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, പാറ്റ് കമ്മിന്‍സ്, ജൈ റിച്ചാര്‍ഡ്സണ്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, ആഡം സംപ