220 എന്ന കൂറ്റൻ റൺ ചേസിനു ഇറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര പ്രതീക്ഷക്കൊത്തു ഉയരാതിരുന്നപ്പോൾ ന്യൂസിലാൻഡിനു തകർപ്പൻ വിജയം. 19.2 ഓവറിൽ 139 റൺസിന് ഓൾ ഔട്ടായപ്പോൾ 80 റൺസിനായിരുന്നു കിവികളുടെ വിജയം. 39 റൺസ് എടുത്ത ധോണി ആണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ന്യൂസിലാൻഡിനു വേണ്ടി ടിം സൗത്തീ മൂന്നു വിക്കറ്റും ഫെർഗുസൺ, സാന്റൻ, സോധി എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ 219 റൺസായിരുന്നു അടിച്ചെടുത്തത്. ഓപ്പണർമാരായ ടിം സീഫെർട്ട്, കോളിൻസ് എന്നിവരുടെ ബാറ്റിങ് മികവിലായിരുന്നു ന്യൂസിലാൻഡ് മികച്ച സ്‌കോറിൽ എത്തിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. 18 റൺസിനെ തന്നെ ഒരു റൺസ് എടുത്ത ഓപ്പണർ രോഹിത് ശർമയെ ഇന്ത്യക്ക് നഷ്ടമായി. തുടർന്ന് നിശ്ചത ഇടവേളകളിൽ ഇന്ത്യൻ വിക്കറ്റുകൾ പിഴുത് ന്യൂസിലാൻഡ് ബൗളർമാർ ഇന്ത്യൻ റൺ റേറ്റ് ഉയരാതെ പിടിച്ചു നിർത്തി. ശിഖർ ധവാൻ 29 റൺസും വിജയ് ശങ്കർ 27 റൺസും എടുത്തപ്പോൾ ഹർദിക് പാണ്ഡ്യ 20 റൺസ് ആണ് നേടിയത്. അവസാന നിമിഷം ആഞ്ഞടിച്ച ധോണിയാണ് ഇന്ത്യൻ സ്‌കോർ 139ൽ എത്തിച്ചത്.