വെസ്റ്റേൺ ഓസ്ട്രേലിയയോട് ഇന്ത്യയ്ക്ക് തോൽവി

Sports Correspondent

ആദ്യ സന്നാഹ മത്സരത്തിലെ വിജയത്തിന് ശേഷം രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. വെസ്റ്റേൺ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് 36 റൺസ് പരാജയം ആയിരുന്നു ഫലം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേൺ ഓസ്ട്രേലിയ 168/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 132 റൺസ് മാത്രമേ നേടാനായുള്ളു.

55 പന്തിൽ 74 റൺസ് നേടിയ കെഎൽ രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിരയിൽ പൊരുതി നോക്കിയത്. ഇന്ത്യയ്ക്കായി ബൗളിംഗിൽ അശ്വിന്‍ മൂന്നും ഹര്‍ഷൽ പട്ടേൽ രണ്ടും വിക്കറ്റ് നേടി.

രോഹിത്തിന് പകരം ഇന്ത്യയെ കെഎൽ രാഹുലാണ് ഇന്നത്തെ മത്സരത്തിൽ നയിച്ചത്. വിരാട് കോഹ്‍ലി, സൂര്യകുമാര്‍ യാദവ്, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ ഇന്നത്തെ മത്സരത്തിൽ കളിച്ചില്ല.