ഇന്ത്യയുടെ ലീഡ് 200 കടന്നു

Sports Correspondent

സെഞ്ചൂറിയണിൽ നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 79/3 എന്ന നിലയിൽ. 16/1 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് നൈറ്റ് വാച്ച്മാന്‍ ശര്‍ദ്ധുൽ താക്കൂറിനെ(10) ആണ് ആദ്യം നഷ്ടമായത്.

റബാഡ താരത്തെ പുറത്താക്കുമ്പോള്‍ 34 റൺസായിരുന്നു ഇന്ത്യയുടെ സ്കോര്‍. പുജാരയുമായി 20 റൺസ് കൂടി നേടിയെങ്കിലും 23 റൺസ് നേടിയ രാഹുലിനെയും ഇന്ത്യയ്ക്ക് വേഗത്തിൽ നഷ്ടമായി.

പിന്നീട് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ലഞ്ച് വരെ ടീമിനെ കൂടുതൽ നഷ്ടമില്ലാതെ എത്തിയ്ക്കുകയായിരുന്നു. കോഹ്‍ലി 18 റൺസും പുജാര 12 റൺസും നേടി നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക് മത്സരത്തിൽ 209 റൺസിന്റെ ലീഡാണുള്ളത്.