“ഇന്ത്യ ലോകകപ്പിന് തയ്യാറല്ല” – കനേരിയ

Newsroom

Picsart 23 03 23 01 58 26 932

ഇന്ത്യൻ ടീമിനെ വീണ്ടും വിമർശിച്ച് മുൻ പാകിസ്താൻ താരം ഡാനിഷ് കനേരിയ. ഇന്ത്യൻ ടീം ലോകകപ്പിന് ഇറങ്ങാൻ തയ്യാറല്ല എന്നും ടീം ഇപ്പോഴും ഒരു സന്തുലിതമായ ടീമല്ല എന്നും കനേരിയ പറഞ്ഞു. വിരാട് കോഹ്ലി ഫോമിലെത്താൻ ഒരുപാട് സമയമെടുക്കുന്നത് കാണാൻ ആയി. കോഹ്‌ലിയായതിനാൽ ടീമിൽ നിന്ന് അദ്ദേഹത്തെ ആരും മാറ്റിയില്ല. കനേരിയ പറയുന്നു.

Picsart 23 03 23 01 58 04 515

എന്തുകൊണ്ടാണ് സൂര്യകുമാർ യാദവിന്റെ ടാലന്റ് ഇന്ത്യ പാഴാക്കുന്നത്? എന്തുകൊണ്ടാണ് സഞ്ജു സാംസന്റെ ടാലന്റ് ഇന്ത്യ പാഴാക്കുന്നത്? കനേരിയ ചോദിച്ചും ശ്രേയസ് അയ്യരുടെ ഫിറ്റ്നസിൽ ഇപ്പോഴും ആശങ്ക ആണ്. അവൻ ലോകകപ്പ് കളിക്കുമോ ഇല്ലയോ എന്ന് അറിയില്ല. ഇന്ത്യ എന്ത് ചെയ്യും? ഇന്ത്യക്ക് ഇതിനൊന്നുൻ ഉത്തരമില്ല. സ്വന്തം നാട്ടിൽ ലോകകപ്പ് നടക്കുകയാണ് എന്നാൽ അവർ തയ്യാറല്ല. ഇന്ത്യ മോശം ക്രിക്കറ്റ് ആണ് ഓസ്ട്രേലിയക്ക് എതിരെ കളിച്ചത്,” കനേരിയ തന്റെ YouTube ചാനലിൽ പറഞ്ഞു.

എന്നാൽ ഒരു മികച്ച ടീമിനെ പോലെയാണ് ഓസ്‌ട്രേലിയ കളിച്ചത്. സ്റ്റീവ് സ്മിത്ത് തന്റെ നേതൃപാടവത്തിന് വളരെയധികം ക്രെഡിറ്റ് അർഹിക്കുന്നു. അദ്ദേഹം ക്യാപ്റ്റൻ ആകാൻ മാത്രം ജനിച്ച ആളാണ്. ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയ തോറ്റെങ്കിലും തിരിച്ചടിച്ച രീതി പ്രശംസനീയമാണ്. അവർ ഇന്ത്യയിൽ സമ്പൂർണ ആധിപത്യം പുലർത്തി, കനേരിയ കൂട്ടിച്ചേർത്തു.