അഡിലെയ്ഡില്‍ ഇന്ത്യ ജയത്തിലേക്ക് നീങ്ങുന്നു

Sports Correspondent

ഇന്ത്യ നല്‍കിയ 323 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഇന്ത്യയെ ചേതേശ്വര്‍ പുജാര(71) അജിങ്ക്യ രഹാനെ(70) കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 87 റണ്‍സുമായി മുന്നോട്ട് നയിച്ച് രണ്ടാം ഇന്നിംഗ്സില്‍ 307 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോട് ഇന്ത്യയുടെ വിക്കറ്റുകള്‍ പൊടുന്നനെ വീഴുവാന്‍ തുടങ്ങിയതോടെ ടീമിന്റെ ലീഡ് 322 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. നഥാന്‍ ലയണ്‍ ആറും മിച്ചല്‍ സ്റ്റാര്‍ക്ക് ഏഴും വിക്കറ്റാണ് ഇന്നിംഗ്സില്‍ നേടിയത്.

രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തിയാണ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയത്. 25 ഓവറുകള്‍ പിന്നിടുമ്പോള്‍ 62/3 എന്ന നിലയിലാണ്. നാലാം ദിവസം അവസാനിക്കുവാന്‍ 25 ഓവറുകള്‍ കൂടിയാണ് ഇന്ന് അവശേഷിക്കുന്നത്.