ഇന്ത്യക്ക് അനായാസ വിജയ ലക്‌ഷ്യം

Staff Reporter

വിൻഡീസിനെതിരായ അഞ്ചാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് അനായാസ വിജയ ലക്‌ഷ്യം. ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത വിൻഡീസ് വെറും 103 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു.  ഇന്ത്യൻ നിരയിൽ നാല് വിക്കറ്റ് വീഴ്ത്തി ജഡേജ മികച പ്രകടനം പുറത്തെടുത്തപ്പോൾ 2 വിക്കറ്റ് വീതം വീഴ്ത്തി ഖലീൽ അഹമ്മദും ബുംറയും മികച്ചു നിന്നു.

വിൻഡീസ് നിരയിൽ 24 റൺസ് എടുത്ത സാമുവൽസും 25 റൺസ് എടുത്ത ഹോൾഡറും 16 റൺസ് എടുത്ത റോവ്മാൻ പവലും മാത്രമേ രണ്ടക്കം കടന്നുള്ളു.