ഈ പരമ്പര ഇന്ത്യ നേടും: അലന്‍ ലാംബ്

Sports Correspondent

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയാണ് ജയിക്കുവാന്‍ സാധ്യതയെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ അലന്‍ ലാംബ്. 2007നു ശേഷം ഇന്ത്യ ഇംഗ്ലണ്ടില്‍ പരമ്പര വിജയം നേടിയിട്ടില്ല. അന്ന് 1-0നു രാഹുല്‍ ദ്രാവിഡിന്റെ സംഘം വിജയം കൊയ്തതിനു ശേഷമുള്ള പര്യടനങ്ങളില്‍ ഇന്ത്യ 0-4, 1-3 എന്ന സ്കോറുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യയാണ് വിജയിക്കുവാന്‍ സാധ്യതയേറെയുള്ളതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

പരമ്പര പുരോഗമിക്കവേ സാഹചര്യങ്ങള്‍ ഇന്ത്യയ്ക്ക് കൂടുതല്‍ അനുകൂലമാവും. ഇംഗ്ലണ്ടില്‍ അടുത്തെങ്ങും മഴ പെയ്തിട്ടില്ല. അതിനാല്‍ വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി മാറുകയും ഇന്ത്യയുടെ സ്പിന്നര്‍മാര്‍ മത്സരത്തില്‍ നിര്‍ണ്ണായക സ്വാധീനമായി മാറുകയും ചെയ്യുമെന്ന് അലന്‍ ലാംബ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial